ചൈനയിലെ യുന്നാന്‍ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ ഉയരുന്നു. ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 367 ആയി. 2000-ല്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പ്രാദേശികസമയം വൈകിട്ട് നാലരയ്ക്കാണ് ഭൂകമ്പമാപിനിയില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഷാവോതോംഗ് നഗരത്തിനു തെക്കുപടിഞ്ഞാറ് ലോംഗ്‌തോഷാനാണിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ലുധിയാന്‍ നഗരത്തിലാണ് കൂടുതലാളുകളും കൊല്ലപ്പെട്ടിരിക്കുന്നത്. നഗരത്തിലെ 12 കിലോമീറ്ററോളം പ്രദേശത്തെ കെട്ടിടങ്ങളും മറ്റും പൂര്‍ണമായും നിലംപൊത്തി. ഗതാഗതസംവിധാനം പൂര്‍ണമായും നിലച്ചു. വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങളും നിശ്ചലമായിട്ടുണ്ട്.
The post ചൈനയില്‍ ഭൂകമ്പം: മരണസംഖ്യ ഉയരുന്നു appeared first on DC Books.