സാങ്കേതികത്വവും സങ്കീര്‍ണ്ണതയും ഏറിയ ഇക്കാലത്ത് കുട്ടികളില്‍ ഗണിതനൈപുണ്യം വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമായി മാറിയിരിക്കുന്നു. ഗണിതനൈപുണ്യം കുട്ടികളുടെ ചിന്തയെ ഉദ്ദീപിപ്പിക്കുകയും ബുദ്ധിയെ വികസിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം പ്രശ്‌നപരിഹാരത്തിനുള്ള കഴിവും വിശകലനപാടവവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിനുപയോഗിക്കുന്ന ചില മാര്‍ഗ്ഗങ്ങളുണ്ടെന്ന് ഹ്യൂമന്‍ കമ്പ്യൂട്ടര്‍ എന്നറിയപ്പെട്ടിരുന്ന ശകുന്തളാദേവി പറഞ്ഞിട്ടുണ്ട്. അവയാകട്ടെ കുട്ടികള്‍ക്കെന്നപോലെ മുതിര്‍ന്നവര്‍ക്കും സഹായകമാണ്. ഗണിതത്തില്‍ അപൂര്‍വമായ കഴിവ് പ്രകടിപ്പിച്ചതിന് ഗിന്നസ് ബുക്കില്‍ ഇടം പിടിച്ച ശകുന്തളാദേവി രചിച്ച പുസ്തകമാണ് എവേക്കന്‍ ദി മാത് ജീനിയസ് ഇന്‍ യുവര്‍ ചൈല്‍ഡ്. ലളിതമായ 16 അധ്യായങ്ങളിലൂടെ നിരവധി കഥകളും […]
The post നിങ്ങളുടെ കുട്ടിയിലെ ഗണിതപ്രതിഭയെ ഉണര്‍ത്തുക appeared first on DC Books.