രാഷ്ട്രീയാധികാര വ്യവസായം അതിന്റെ നിലനില്പിനാവശ്യമാകും വിധത്തില്‍ നിര്‍മ്മിച്ചെടുത്തതാണ് മാധ്യമപ്രവര്‍ത്തകരുടെയും കോണ്‍ട്രാക്ടര്‍മാരുടെയും സാമൂഹികോന്നതരുടെയും പെണ്‍വാണിഭക്കാരുടെയും ലോകം. അധികാര വ്യവസായത്തില്‍ നടപ്പാക്കപ്പെടുന്ന വിഷയങ്ങള്‍ എല്ലാംതന്നെ തീരുമാനിക്കപ്പെടുന്നത് ഈ അധോലോകത്താണ്. ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ കഥയാണ് വി.കെ.എന്‍ തന്റെ ആരോഹണം എന്ന നോവലിലൂടെ പറഞ്ഞത്. ‘അഹിംസ’ പാര്‍ട്ടി ദേശീയ രാഷ്ട്രീയത്തിന് നേതൃത്വം നല്‍കുകയും സ്വന്തം പ്രതിഛായയെ പുനര്‍നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി സോഷ്യലിസത്തിലേക്ക് മാറുകയും ചെയ്യുന്ന അറുപതുകളാണ് ആരോഹണത്തില്‍ പരാമര്‍ശിക്കപ്പെടുന്ന കാലം. ദേശീയ രാഷ്ട്രീയത്തില്‍ ഹിംസാത്മകമായ വഴിത്തിരിവുകളുണ്ടായ കാലത്ത് രചിക്കപ്പെട്ട നോവല്‍ അഹിംസ ഒരാചാരവും […]
The post അധികാര വ്യവസായത്തിലെ അധോലോകം appeared first on DC Books.