ആഭ്യന്തരസംഘര്‍ഷങ്ങള്‍ രൂക്ഷമായ ലിബിയയില്‍ നിന്ന് 44 മലയാളി നേഴ്‌സുമാര്‍ മടങ്ങിയെത്തി. തലസ്ഥാന നഗരമായ ട്രിപ്പോളിയിലെ വിവിധ ആശുപത്രികളിലായി ജോലി ചെയ്തിരുന്നവരാണ് കൊച്ചിയിലെത്തിയത്. കലാപബാധിതപ്രദേശങ്ങളില്‍ നിന്ന് റോഡുമാര്‍ഗം ബസില്‍ അയല്‍രാജ്യമായ ടുണീഷ്യയിലും അവിടെ നിന്ന് വിമാനമാര്‍ഗം ഇവരെ ദുബായിലും എത്തിക്കുകയായിരുന്നു. ദുബായില്‍ നിന്ന് എമിറേറ്റ്‌സ് വിമാനത്തില്‍ ആഗസ്റ്റ് 5ന് രാവിലെ 8.40 ഓടെ ഇവര്‍ നെടുമ്പാശ്ശേരിയിലെത്തിയത്. ലിബിയയിലെ ആഭ്യന്തര സംഘര്‍ഷത്തെത്തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങിയത്. നാട്ടിലെത്തണമെന്ന് 118 പേരാണ് അറിയിച്ചിട്ടുള്ളത്. ഇതില്‍ ആദ്യസംഘമാണ് തിരിച്ചെത്തിയത്. […]
The post ലിബിയയില്‍ നിന്ന് 44 മലയാളി നേഴ്‌സുമാര്‍ മടങ്ങിയെത്തി appeared first on DC Books.