സാഹിത്യകാരന്‍ നൂറനാട് ഹനീഫ് 1935 ഫെബ്രുവരി 20ന് തമ്പിറാവുത്തറിന്റെയും സുലേഖയുടേയും മകനായി ആലപ്പുഴ ജില്ലയില്‍ നൂറനാടിനടുത്തുളള ആദിക്കാട്ടുകുളങ്ങരയില്‍ വെട്ടത്തേത്തുവീട്ടില്‍ ജനിച്ചു. അധ്യാപകനും അധ്യാപകസംഘടനാ നേതാവുമായിരുന്നു. എസ്.പി.സി.എസ്, കേരള സാഹിത്യ അക്കാദമി, സമസ്തകേരള സാഹിത്യപരിഷത്ത്, കൊല്ലം പബ്ലിക് ലൈബ്രറി & റിസര്‍ച്ച് സെന്റര്‍ എന്നിവയുടെ ഭരണസമിതിയിലും യുവകലാസാഹിതി സംസ്ഥാനക്കമ്മിറ്റിയിലും ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ ഉപദേശകസമിതിയിലും അംഗമായിരുന്നു. ധ്രുവസംഗമം, അതിരാത്രം, അഗ്‌നിമേഘം, താഴ്‌വരകളുടെ സ്വപ്‌നം, അടിമകളുടെ അടിമ, ചെല്ലക്കിളി ചെമ്മാനക്കിളി, തലസ്ഥാനം മുതല്‍ തലസ്ഥാനം വരെ എന്നിങ്ങനെ നോവല്‍, ചെറുകഥ, […]
The post നൂറനാട് ഹനീഫിന്റെ ചരമവാര്‍ഷിക ദിനം appeared first on DC Books.