കലകളിലും സാഹിത്യത്തിലും മുന്നേറുന്ന പ്രതിഭകള്‍ എല്ലാം തന്നെ ഊതിക്കാച്ചിയെടുക്കുന്ന പൊന്നു പോലെയാണ്. പുഴയുടെ അടിത്തട്ടില്‍ കിടന്ന് ജലപ്രവാഹമേറ്റ് മിനുസമാകുന്ന വെള്ളാരങ്കല്ലു പോലെ കാലവും അനുഭവജ്ഞാനവും അവരുടെ സൃഷ്ടികള്‍ക്കു തിളക്കമേറ്റും. എന്നിരുന്നാലും പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ ആരംഭം മുതല്‍ അവര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടാവും. ഇത് തിരിച്ചറിയപ്പെടുന്നത് പിന്നീടായിരിക്കുമെന്ന് മാത്രം. പ്രിയപ്പെട്ട എഴുത്തുകാരുടെ ആദ്യകാല രചനകള്‍ വായിക്കാന്‍ താല്പര്യമുള്ളവരാണ് വായനക്കാരില്‍ ഏറെയും. ആദിമതീവ്രതയോടെ വിരചിതമാകുന്ന സൃഷ്ടികളില്‍ നിന്ന് പില്‍ക്കാലത്തെ അവരുടെ ആവിഷ്‌കരണ സമഗ്രതയുടെ രസായനവിദ്യ തിരിച്ചറിയാനാകും. ഇത്തരത്തില്‍ കഥകള്‍ പറഞ്ഞ് മലയാളിയേയും ഭാഷയേയും […]
The post പ്രിയകഥാകാരിയുടെ ആദ്യകാല രചനകള്‍ appeared first on DC Books.