ഗാസയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന് ഇസ്രായേലിന്റെ പ്രഖ്യാപനം. ഈജിപ്തിന്റെ നേതൃത്വത്തില്‍ നടത്തിയ സമാധാന ചര്‍ച്ചകളുടെ ഫലമായി ഗാസയില്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തലിന് ഇസ്രയേലും ഹമാസ് അടക്കമുള്ള പലസ്തീന്‍ സംഘടനകളും തയാറായിരുന്നു. ഇതിനു പിന്നാലെയാണ് ഗാസയില്‍ നിന്ന് പിന്മാറുകയാണെന്ന് ഇസ്രയേല്‍ ലഫ്റ്റണന്റ് കേണല്‍ പീറ്റര്‍ ലേര്‍ണര്‍ അറിയിച്ചത്. ഹമാസ് നിര്‍മ്മിച്ച അതിര്‍ത്തികടന്നെത്തുന്ന 32 ടണലുകള്‍ പൂര്‍ണമായും തകര്‍ത്തതായും അദ്ദേഹം അവകാശപ്പെട്ടു. പിന്‍വലിക്കുന്ന സേനാംഗങ്ങള്‍ ഗാസയ്ക്ക് പുറത്ത് പ്രതിരോധം തീര്‍ക്കും. വെടിനിര്‍ത്തലിന് ശേഷവും ആക്രമണമുണ്ടായാല്‍ വീണ്ടും തിരിച്ചടി നല്‍കുമെന്നും അദ്ദേഹം […]
The post ഗാസയില്‍ നിന്ന് ഇസ്രായേല്‍ സൈനിക പിന്മാറ്റം പ്രഖ്യാപിച്ചു appeared first on DC Books.