ബ്രേക്ക് ഫാസ്റ്റ് അഥവാ പ്രാതല്‍ എന്നത് ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ആഹാരമാണ്. കുട്ടികളുടെ ബുദ്ധിവികാസത്തിനും ഉണര്‍വിനും ആരോഗ്യത്തിനും മാനസികോല്ലാസത്തിനുമെല്ലാം പ്രഭാതഭക്ഷണം കൂടിയേതീരു. അത് പോഷകങ്ങളടങ്ങിയ ഒരു ഭക്ഷണക്രമമായിരിക്കണം എങ്കിലേ ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലതയോടെ ഇരിക്കുവാന്‍ സാധിക്കുകയുള്ളൂ. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവര്‍ അവരുടെ വിശപ്പ് ശമിപ്പിക്കാന്‍ ലഘുഭക്ഷണങ്ങളില്‍ അഭയം കണ്ടെത്തുന്നു. ഇതില്‍ പഞ്ചസാരയും കൊഴുപ്പും അമിതമായി അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നു. അതുപോലെ തന്നെ ദോഷകരമാണ് പ്രാതല്‍ ഒഴിവാക്കുന്നതും. വയറുവേദന, അള്‍സര്‍, അസിഡിറ്റി എന്നീ പ്രശ്‌നങ്ങള്‍ […]
The post പ്രഭാതത്തിലെ പാചകം എളുപ്പമാക്കാം appeared first on DC Books.