ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവല്‍ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് എന്ത് നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതെന്ന് സുപ്രീംകോടതി. ഡല്‍ഹിയില്‍ നിയമസഭ പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നടപടി. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് നിര്‍ദേശിച്ച സുപ്രീംകോടതി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ വീട്ടിലിരിക്കേണ്ട സാഹചര്യം എന്തുകൊണ്ടാണെന്നും ചോദിച്ചു. സര്‍ക്കാര്‍ രൂപവല്‍ക്കരിക്കാനില്ലെന്ന് വ്യക്തമാക്കിയിട്ടും ഡല്‍ഹി നിയമസഭ മരവിപ്പിച്ചു നിര്‍ത്തിയിരിക്കുന്നതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. നിയമസഭ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തില്‍ എഎപി സര്‍ക്കാര്‍ അധികാരത്തിലെത്തിയിരുന്നെങ്കിലും ജനലോക്പാല്‍ ബില്‍ […]
The post ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്ത് നടപടി സ്ഥീകരിച്ചു: സുപ്രീം കോടതി appeared first on DC Books.