ജ്ഞാനപീഠ പുരസ്‌കാര ജേതാവും സഞ്ചാരസാഹിത്യകാരനുമായ എസ്. കെ. പൊറ്റെക്കാട്ട് 1913 മാര്‍ച്ച് 14ന് കോഴിക്കോട് ജനിച്ചു. മലയാളത്തിനു ഏറെക്കുറെ നവീനമായ യാത്രാവിവരണ സാഹിത്യശാഖയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ അദ്ദേഹം നോവല്‍, ചെറുകഥ എന്നീ മേഖലകളിലും ഉദാത്തമായ സൃഷ്ടികള്‍ നടത്തി. പ്രാഥമികവിദ്യാഭ്യാസത്തിന് ശേഷം കോഴിക്കോട് സാമൂതിരി കോളേജില്‍ നിന്നും ഇന്റര്‍മീഡിയറ്റ് നേടി. തുടര്‍ന്ന് കോഴിക്കോട്ടെ ഗുജറാത്തി വിദ്യാലയത്തില്‍ അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു. 1939ല്‍ ബോംബേയിലേക്കുള്ള യാത്രയില്‍ നിന്നാണ് പില്‍ക്കാലത്ത് അദ്ദേഹത്തെ പ്രശസ്തിയിലേയ്ക്ക് ഉയര്‍ത്തിയ ലോകസഞ്ചാരങ്ങള്‍ ആരംഭിക്കുന്നത്. 1949ല്‍ കപ്പല്‍മാര്‍ഗ്ഗം ആദ്യത്തെ […]
The post എസ്. കെ. പൊറ്റെക്കാട്ടിന്റെ ചരമവാര്‍ഷിക ദിനം appeared first on DC Books.