പരിണാമഗുപ്തിയുള്ള ഒരിതിവൃത്തം കെട്ടിച്ചമച്ച് ആദ്യകാല ചെറുകഥാകൃത്തുക്കള്‍ എഴുതിയവയില്‍ നിന്നും ഒരു നൂറ്റാണ്ടു കൊണ്ട് മലയാള ചെറുകഥ ഒരുപാട് വളര്‍ന്നു. ഉപഭോഗ സംസ്‌കാരത്തിന്റെ ആഘോഷങ്ങള്‍ക്കിടയ്ക്ക്, ഭൗതികപരിസരങ്ങള്‍ വളരുന്നതിനിടയ്ക്ക് മനുഷ്യര്‍ കൂടുതല്‍ കൂടുതല്‍ ഒറ്റപ്പെടുകയും നിസ്സഹായരാവുകയും ചെയ്യുന്നു എന്ന ദുരന്തസത്യത്തെ കാണിച്ചു തരികയാണ് ഇന്ന് എഴുത്തുകാര്‍ ചെയ്യുന്നത്. വ്യവസ്ഥാപിത നിയമങ്ങള്‍ കാറ്റില്‍ പറത്തിയും കലഹിച്ചും കൊണ്ട് എഴുതുന്ന കഥാകൃത്തുക്കളുടെ രചനകള്‍ക്ക് വലിയ സ്വീകരണമാണ് ഇന്നത്തെ വായനക്കാര്‍ നല്‍കുന്നത്. ഇക്കൂട്ടത്തില്‍ പ്രമുഖസ്ഥാനമുള്ള കഥാകാരിയാണ് ഇന്ദുമേനോന്‍. ശുദ്ധകലാപത്തിന്റെ കഥകളാണ് ഇന്ദുവിന്റേതെന്ന് എം.മുകുന്ദന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. […]
The post വ്യവസ്ഥാപിത നിയമങ്ങള്‍ കാറ്റില്‍ പറത്തിയും കലഹിച്ചുമുള്ള കഥകള്‍ appeared first on DC Books.