ശരീരത്തിന്റെ ആകര്‍ഷണം മാത്രം കൈമുതലായ കുസിനിക്കാരി മാതുവമ്മയുടെ ഗര്‍ഭത്തില്‍ പിറന്ന കോയിന്ദന്‍ ആട്ടിന്‍ കാഷ്ഠം തിന്നുവളര്‍ന്നു. അമ്മയുടെ അപഥസഞ്ചാരങ്ങള്‍ക്ക് സാക്ഷിയായിരുന്ന അവന്‍ കൗമാരം പിന്നിടുമ്പോള്‍ തന്നെ ആവിലായിലെ സ്വവര്‍ഗ്ഗരതിക്കാരുടെ മോഹമായി മാറി. തടിക്കച്ചവടക്കാരനും കള്ളക്കടത്തുകാരനുമായ ഇബ്രാഹിം സാഹിബ്ബിന്റെ കണ്ണില്‍ പെട്ടതോടെ കോയിന്ദന്റെ നല്ലകാലം ആരംഭിച്ചു. കോയിന്ദന്‍ ഗോവിന്ദക്കുറുപ്പായി, ലക്ഷാധിപതിയായി, ആവിലായിലെ മേയറായി, ഒടുവില്‍ പോണ്ടിച്ചേരിയിലെ മന്ത്രിയായി… ജീവിതത്തില്‍ തന്നെത്തേടിയെത്തിയതെല്ലാം സ്വീകരിക്കാന്‍ മടി കാട്ടാതിരുന്ന ഗോവിന്ദന്റെ മകന്‍ പ്രഭാകരന്‍ വളര്‍ന്നത് പൈതൃകത്തിന്റെ പാപഭാരം പേറുന്ന മനസ്സുമായാണ്. മന്ത്രിപുത്രനെന്ന നിലയിലുള്ള […]
The post പുതിയ കാലത്തെ വായനക്കാര്‍ക്കായി ആവിലായിലെ സൂര്യോദയം appeared first on DC Books.