എന്‍ഡോസള്‍ഫാന്‍ നിയമം മൂലം നിരോധിക്കുമെന്ന് കേന്ദ്രകൃഷിമന്ത്രി രാധാ മോഹന്‍സിങ്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് പി. രാജീവ് അവതരിപ്പിച്ച സ്വകാര്യബില്ലില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടിപറയുകയായിരുന്നു അദ്ദേഹം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 17 എം.പി.മാരും എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ബാധിതമേഖലയായ കാസര്‍കോട് പുനരധിവാസ പാലിയേറ്റീവ് ആസ്പത്രി സ്ഥാപിക്കണമെന്നും നഷ്ടപരിഹാരത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും 2010ല്‍ മനുഷ്യാവകാശകമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് 450 കോടിരൂപയുടെ പാക്കേജ് കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. ഈ വിഷയം ആരോഗ്യമന്ത്രാലയവുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. സുപ്രീംകോടതി […]
The post എന്‍ഡോസള്‍ഫാന്‍ നിയമം മൂലം നിരോധിക്കുമെന്ന് കേന്ദ്രം appeared first on DC Books.