വന്‍ ആയുധങ്ങള്‍ ഉപയോഗിച്ച് രാഷ്ട്രങ്ങള്‍ നടത്തുന്ന യുദ്ധങ്ങളെ അപേക്ഷിച്ച് ചെറുകിട ആയുധങ്ങളും ഉപകരണങ്ങളും കൊണ്ട് വ്യക്തികളുടെ തലത്തില്‍ നിര്‍വ്വഹിക്കപ്പെടുന്ന ആക്രമണങ്ങളായിരിക്കുന്നു ഹിംസയുടെ സമകാലീന യാഥാര്‍ത്ഥ്യം. യുദ്ധങ്ങള്‍ മഹാമാരികള്‍ പോലെ വന്നു പോയിരുന്നുവെങ്കില്‍, ഹിംസയുടെ ഈ പുതിയ പര്‍വ്വം അതിനെ നിരന്തരമാക്കി, നിത്യജീവിതത്തില്‍ അലിയിച്ചുചേര്‍ത്തിരിക്കുന്നു. മരണത്തെ അത് പടക്കളത്തില്‍ നിന്നെടുത്ത് വഴിയിലും വീട്ടുമുറ്റത്തും എത്തിച്ചിരിക്കുന്നു. വികലമായ വിശ്വാസങ്ങളാലോ, സംശയകരമായ ലക്ഷ്യങ്ങളാലോ നയിക്കപ്പെടുന്ന പുതിയ ഹിംസകള്‍ ഉന്നംവയ്ക്കുന്നത് അവരുമായി ബന്ധമില്ലാത്ത അവര്‍ തിരിച്ചറിയുക കൂടി ചെയ്യാത്ത വഴിയിലെ സാധാരണ മനുഷ്യരെയാണ്. […]
The post സംഹാരശാസ്ത്രത്തിന്റെ വിവിധ ദശകളെ കാണിക്കുന്ന ആഖ്യാനങ്ങള്‍ appeared first on DC Books.