വടക്കന്‍ ഇറാഖില്‍ വിമതരുടെ താവളങ്ങള്‍ക്കു നേരേ അമേരിക്ക വ്യോമാക്രമണം നടത്തി. കുര്‍ദ് സ്വയംഭരണ പ്രവിശ്യയിലെ ഇര്‍ബില്‍ നഗരത്തിനു സമീപം വിമതര്‍ സ്ഥാപിച്ച പീരങ്കിനിര അമേരിക്കന്‍ ആക്രമണത്തില്‍ തകര്‍ന്നു. കോണ്‍വോയ് വാഹനങ്ങള്‍ക്കുനേരെയും ആക്രമണമുണ്ടായി. ഇര്‍ബിലിലേക്കുള്ള വിമതമുന്നേറ്റം തടയുകയാണ് ലക്ഷ്യമെന്ന് അമേരിക്ക വ്യക്തമാക്കി. നിനവേ പ്രവിശ്യയും മൊസൂള്‍ നഗരവും മൊസുള്‍ അണക്കെട്ടും പിടിച്ച വിമതസേന കുര്‍ദ് തലസ്ഥാനമായ ഇര്‍ബിലാണ് അടുത്ത ലക്ഷ്യമാക്കിയിരിക്കുന്നത്. തങ്ങളുടെ നയതന്ത്ര പ്രതിനിധികളും സൈനിക ഉപദേഷ്ടാക്കളും ഉള്ള ഇര്‍ബില്‍ സംരക്ഷിക്കുകയും മത ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്യുന്നതു തടയുകയുമാണ് അമേരിക്ക ലക്ഷ്യമിടുന്നത്. […]
The post ഇറാഖില്‍ അമേരിക്കയുടെ വ്യോമാക്രമണം appeared first on DC Books.