അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ വര്‍ഷങ്ങളായുള്ള യാത്രകളും പ്രവാസജീവിതവും പ്രതിഫലിക്കുന്ന കഥകളുടെ സമാഹാരമാണ് എളാപ്പ. സമാഹാരത്തിലെ ‘എളാപ്പ’ എന്ന കഥയൊഴികെ എല്ലാ കഥകളും വിദേശപശ്ചാത്തലത്തില്‍ എഴുതിയവയാണ്. പ്രത്യേകിച്ച് അമേരിക്കയുടെ. അമേരിക്കന്‍ ജീവിതത്തിനിടയ്ക്കു മനസ്സിലേയ്ക്കു കടന്നുവന്ന പ്രമേയങ്ങളെ ആധാരമാക്കിയാണ് ഈ കഥകള്‍ മെനഞ്ഞെടുത്തിരിക്കുന്നത്. ഇതിലെ കഥാപാത്രങ്ങളും ജീവിത സന്ധികളും നമുക്ക് അപരിചിതമായി തോന്നാമെങ്കിലും ആ അപരിചിതത്വം തന്നെയാണ് നമ്മെ ഈ കഥകളിലേയ്ക്ക് അടുപ്പിക്കുന്നതും. ഒരു നിരപരാധിയുടെ ജയില്‍ ദിനങ്ങള്‍, പറക്കുംപക്ഷിയെ പിടിക്കുന്നവര്‍, ഇറ്റാലിയന്‍ അയല്ക്കാരന്‍, സ്‌നേഹത്തിന്റെ വിഷാദരാഗം, സ്ഫുടം, എളാപ്പ, അമീനിയ, […]
The post ജീവിതത്തില്‍ ഗതിവിഗതികള്‍ തേടുന്ന കഥകള്‍ appeared first on DC Books.