ഭാഷയുടെ പാരമ്പര്യം പോലെ തന്നെ അതിവിശാലവും വൈവിദ്ധ്യപൂര്‍ണ്ണവുമായ സാഹിത്യ ചരിത്രം അവകാശപ്പെടാന്‍ സാധിക്കുന്ന ഭാഷയാണ് നമ്മുടെ മലയാളം. അതിനാല്‍ തന്നെ ഒട്ടനവധി സാഹിത്യചരിത്രങ്ങളും മലയാളത്തില്‍ ജന്മമെടുത്തിട്ടുണ്ട്. 1881ല്‍ പ്രസിദ്ധീകരിച്ച പി ഗോവിന്ദപ്പിള്ളയുടെ ‘മലയാളഭാഷാചരിത്രം’, ആര്‍ നാരായണപ്പണിക്കരുടെ ‘കേരളഭാഷാ സാഹിത്യചരിത്രം’, ടി.എം ചുമ്മാറിന്റെ ‘സാഹിത്യചരിത്രം’, മാടശ്ശേരി മാധവവാര്യരുടെ ‘കുഞ്ചനുശേഷം’, ‘കുഞ്ചന്‍വരെ’, ഉളളൂരിന്റെ ‘കേരള സാഹിത്യചരിത്രം’ എന്നിങ്ങനെ നിരവധി സാഹിത്യചരിത്രങ്ങള്‍ മലയാളത്തില്‍ പുറത്തുവന്നു. ഈ സാഹിത്യചരിത്രങ്ങള്‍ക്കോരോന്നിനും മെച്ചങ്ങളോടൊപ്പം ചില പോരായ്മകളോ പരിമിതികളോ ഉണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തികച്ചും വേറിട്ട നില്‍ക്കുന്ന ഒന്നാണ് […]
The post മലയാളത്തിന്റെ സമ്പൂര്‍ണ്ണ സാഹിത്യചരിത്രം appeared first on DC Books.