പ്രസാധകനും എഡിറ്ററും അവതാരികയും ആമുഖവും പഠനവും ഒന്നുമില്ലാതെ വായനക്കാരുടെ മനസ്സില്‍ ഇടം നേടിയ പല ബ്ലോഗുകളും മലയാളത്തിലുണ്ട്. സാഹിത്യത്തിലെ ഏത് ശാഖയിലാണ് ഇവയെ ഉള്‍പ്പെടുത്താനാകുക എന്ന് പറയാനാവില്ലെങ്കിലും ഈ ചെറുതും വലുതുമായ കുറിപ്പുകളില്‍ വായനക്കാരെ ആകര്‍ഷിക്കുന്ന എന്തോ ഒന്നുണ്ട്. അത്തരത്തിലൊന്നാണ് കൊടകര പുരാണം. വിശാലമനസ്‌കന്‍ എന്നപേരില്‍ സജീവ് എടത്താടന്‍ ബ്ലോഗില്‍ രചിച്ച കൊടകര പുരാണം ഒരുപാട് വായനക്കാരെ നേടിയെടുത്തതാണ്. ഇതിലെ കുറിപ്പുകള്‍ ഒരു ദേശത്തിന്റെ ചരിത്രമോ കഥാകഥനമോ അല്ല. മറിച്ച്, ജീവിതത്തെ ഒരു നര്‍മ്മക്കണ്ണാടിയിലൂടെ നോക്കിക്കാണുന്ന ഒരു […]
The post കൊടകരപുരാണം ഇനി പുസ്തകരൂപത്തില്‍ വായിക്കാം appeared first on DC Books.