മണിപ്പൂര്‍ സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയിരിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിളയെ ഉടന്‍ മോചിപ്പിക്കണമെന്ന് മണിപ്പൂര്‍ കോടതി. ഇറോം ശര്‍മിളയ്‌ക്കെതിരെ സര്‍ക്കാര്‍ ചുമത്തിയ ആത്മഹത്യാശ്രമമെന്ന കുറ്റം നിലനില്‍ക്കുന്നതല്ലെന്ന് നിരീക്ഷിച്ച കോടതി ഇതിന് യാതൊരു തെളിവുമില്ലെന്നും പറഞ്ഞു. അതുകൊണ്ടുതന്നെ അവരെ തടവില്‍ പാര്‍പ്പിക്കാന്‍ കഴിയില്ലെന്നും ഉടന്‍ തന്നെ വീട്ടുതടങ്കലില്‍ നിന്ന് വിട്ടയക്കണമെന്നും മണിപ്പൂരില്‍ സെഷന്‍സ് കോടതി ആവശ്യപ്പെട്ടു. 2012ല്‍ സര്‍ക്കാര്‍ ചുമത്തിയ ആത്മഹത്യാശ്രമമെന്ന കുറ്റത്തിനെതിരെ ശര്‍മിള തന്നെ നല്‍കിയ ഹര്‍ജിയിലാണ് വിധി. മണിപ്പൂരിലെ പ്രത്യേക സൈനിക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദീര്‍ഘകാലമായി നിരാഹാരം […]
The post ഇറോം ശര്‍മിളയെ ഉടന്‍ മോചിപ്പിക്കണമെന്ന് കോടതി appeared first on DC Books.