കലയും സാഹിത്യവും പൊന്നാനിയിലും വള്ളുവനാട്ടിലും മാത്രമല്ല, വടക്കന്‍ കേരളത്തിലും വിളയും എന്നതിന് നിരവധി തെളിവുകളുള്ളതില്‍ ഒന്നാണ് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി എന്ന് പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭന്‍. കോഴിക്കോട് അളകാപുരി ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ ‘കാലപ്രമാണം’ എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷണമൊത്ത ആദ്യ ചെറുകഥാകൃത്തായ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായരും ലക്ഷണമൊത്ത ആദ്യ നോവലിസ്റ്റായ ഒ.ചന്തുമേനോനും കഥകളി കലാകാരന്മാരില്‍ അഗ്രഗണ്യനായ കലാമണ്ഡലം കൃഷ്ണന്‍ നായരും വടക്കുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. തായമ്പകയില്‍ പ്രാമാണികനായി നില്‍ക്കുന്ന […]
The post മട്ടന്നൂരിന്റെ കാലപ്രമാണം പ്രകാശിപ്പിച്ചു appeared first on DC Books.