ഒരു സമുദായം എന്നതിനപ്പുറം ഒരു പ്രത്യേക ജീവിതസംസ്‌കാരമുള്ള നമ്പൂതിരി സമൂഹത്തിന്റെ സവിശേഷവും തനിമയാര്‍ന്നതുമായ വിഭവങ്ങള്‍ പരിചയപ്പെടുത്തുന്ന പുസ്തകമാണ് പത്മിനി അന്തര്‍ജനത്തിന്റെ നമ്പൂതിരി പാചകം. നമ്പൂതിരിമാരുടെ നിത്യജീവിതത്തിലും വിശേഷാവസരങ്ങളിലും തയ്യാറാക്കാറുള്ള വിഭവങ്ങളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. ഈ വിഭവങ്ങളിലൊന്നും എരിവ്, പുളി, ഉപ്പ്, മധുരം എന്നിവയൊന്നും തന്നെ അധികം ഉണ്ടാവില്ല. സാത്വികമാണ് ഇവ എന്നു പറയാം. അതുകൊണ്ട് തന്നെ ആരോഗ്യത്തിനു തകരാറുണ്ടാക്കുന്ന കൂട്ടുകളല്ല ഇവയെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും. കാലത്തിനനുസരിച്ചുള്ള ചില മാറ്റങ്ങള്‍ പില്‍ക്കാലത്തു വന്നു. എന്നാലും ഇന്നത്തെ പല ആധുനിക […]
The post നമ്പൂതിരി സമൂഹത്തിന്റെ തനിമയാര്‍ന്ന വിഭവങ്ങള്‍ appeared first on DC Books.