അതിതീക്ഷ്ണമായ പ്രവാസജീവിതം നിര്‍ഭാഗ്യവശാല്‍ മലയാളസാഹിത്യത്തില്‍ വളരെക്കുറച്ചേ ആവിഷ്‌കാരം നേടിയുള്ളൂ. വന്‍തുക കൊടുത്ത് വിസ സംഘടിപ്പിച്ച് ഗള്‍ഫിലെത്തി ഒന്നും സമ്പാദിക്കാതെ ഒടുവില്‍ രോഗാതുരരായി നാട്ടിലേക്ക് മടങ്ങുന്നവര്‍, വാര്‍ധക്യം ആക്രമിക്കാനെത്തിയിട്ടും പ്രിയപ്പെട്ടവര്‍ക്ക് നല്ലൊരു ജീവിതം നല്‍കുന്നു എന്ന ആത്മസംതൃപ്തിയോടെ മരിച്ചു ജീവിക്കുന്നവര്‍, വിസയോ മറ്റ് രേഖകളോ ഇല്ലാതെ സര്‍ക്കാര്‍ എന്നെങ്കിലും പ്രഖ്യാപിക്കുന്ന പൊതുമാപ്പില്‍ നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നവര്‍,… ഇത്തരക്കാരുടെ ജീവിതം ചിത്രീകരിക്കുന്ന പുതിയ നോവലാണ് സാദിഖ് കാവില്‍ രചിച്ച ഔട്ട്പാസ്സ്. മൂന്നു പതിറ്റാണ്ടുകാലം അരക്ഷിതമായ പ്രവാസജീവിതം നയിച്ച കുഞ്ഞാച്ചയുടെ ജീവിതത്തിന്റെ […]
The post അരക്ഷിതമായ പ്രവാസ ജീവിതത്തിന്റെ കഥ appeared first on DC Books.