സംസ്ഥാനത്ത് ഫലപ്രദമായി മദ്യനിരോധനം നടപ്പിലാക്കാന്‍ ദ്വിമുഖ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുന്നതിനൊപ്പം മദ്യാസക്തി കുറയ്ക്കാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനധികൃതമായി മദ്യം കടത്തുന്നവര്‍ക്കെതിരെ ഗുണ്ടാനിയമം ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പറഞ്ഞ അദ്ദേഹം മദ്യലോബികള്‍ മദ്യദുരന്തം ഉണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും പറഞ്ഞു. എന്നാല്‍ ഇങ്ങനെ ഒരു ദുരന്തം ഉണ്ടാക്കി സര്‍ക്കാരിന്റെ മദ്യനയം പരാജയപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. അന്യസംസ്ഥാനങ്ങളില്‍ […]
The post സംസ്ഥാനത്ത് മദ്യനിരോധനം നടപ്പിലാക്കാന്‍ ദ്വിമുഖ പദ്ധതി: ചെന്നിത്തല appeared first on DC Books.