ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്ക് ഇന്ത്യന്‍ സൈന്യം ശക്തമായ മറുപടി നല്‍കുമെന്ന് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. യുദ്ധത്തിലും സമാധാനത്തിലും സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് അപലപനീയമാണെന്ന് പറഞ്ഞ അദ്ദേഹം ജമ്മുവില്‍ പാക് വെടിവയ്പ്പില്‍ രണ്ടു ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ചു. അതിര്‍ത്തിയിലെ ഓരോ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്കും മറുപടി നല്കാന്‍ സൈന്യം സുസജ്ജമാണ്. രാജ്യാതിര്‍ത്തിയും രാജ്യതാല്പര്യങ്ങളും സംരക്ഷിക്കുന്ന കാര്യത്തില്‍ സൈന്യത്തെ രാഷ്ട്രത്തിന് പരിപൂര്‍ണ വിശ്വാസമാണ്. ജമ്മുവിലെ വെടിനിര്‍ത്തല്‍ ലംഘനങ്ങളുടെ പൂര്‍ണമായ കണക്കുകള്‍ സൈന്യവും പ്രതിരോധമന്ത്രാലയവും തയാറാക്കുകയാണെന്നും […]
The post വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്ക് സൈന്യം മറുപടി നല്‍കും: ജെയ്റ്റ്‌ലി appeared first on DC Books.