സൂര്യനെല്ലിയിലെ പെണ്‍കുട്ടി ഇപ്പോള്‍ ജീവിതത്തില്‍ ആശ്വാസം കണ്ടെത്തുന്നത് പുസ്തകവായനയില്‍. അവളിപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്നതോ? അവളെപ്പോലെയല്ലെങ്കിലും മറ്റൊരു വിധത്തില്‍ പുരുഷാധിപത്യത്തിന്റെയും മാധ്യമങ്ങളുടെയും പെണ്ണിരയായിത്തീര്‍ന്ന ചേതനയുടെ കഥയും. പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രം ടൈംസ് ഓഫ് ഇന്‍ഡ്യയ്ക്കു മുമ്പില്‍ മനസ്സു തുറക്കുമ്പോഴാണ് വായനയിലുള്ള തന്റെ താല്പര്യം അവള്‍ വ്യക്തമാക്കിയത്. കെ. ആര്‍ മീരയുടെ ആരാച്ചാരാണ് ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്നതെന്നും അവള്‍ പറഞ്ഞു. വിവാദങ്ങളും തുടര്‍ വിവാദങ്ങളുമായി മുന്നോട്ടുപോകുന്ന തന്റെ ജീവിതത്തിന്റെ ദുരവസ്ഥ സൂര്യനെല്ലി പെണ്‍കുട്ടി ടൈംസ് ഓഫ് ഇന്‍ഡ്യയിലൂടെ വിവരിക്കുന്നു. ഡല്‍ഹി പെണ്‍കുട്ടി മരിച്ചത് [...]
The post അവള്‍ ആരാച്ചാര്‍ വായിക്കുകയാണ് appeared first on DC Books.