കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും കര്‍ഷക കലാപങ്ങളുടെയും ഈറ്റില്ലമാണ് മലബാര്‍. അവിടെ നിലനിന്നിരുന്ന ജന്മിത്തത്തിന്റെ നുകം പേറിയിരുന്ന കര്‍ഷകത്തൊഴിലാളികള്‍ ആ നുകം വലിച്ചെറിയുന്നതിന് യാതനാനിര്‍ഭരമായ നിരവധി പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട്. അത്യുജ്ജ്വലമായ ആ സമരങ്ങളിലൂടെയാണ് മലബാറില്‍ ദേശീയ സ്വാതന്ത്ര്യസമരം രൂപംകൊണ്ടതും തുടര്‍ന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനം കരുത്താര്‍ജ്ജിച്ചതും. ആ സമരപരമ്പരകളില്‍ അവിസ്മരണീയമായ പങ്ക് വഹിച്ച ഗ്രാമമാണ് കാസര്‍ഗോഡ് ജില്ലയിലെ മടിക്കൈ. കേരളത്തിന്റെ മോസ്‌കോ എന്നറിയപ്പെടുന്ന മടിക്കൈയുടെ സമരചരിത്രമാണ് ഒരു ഗ്രാമത്തിന്റെ ഹൃദയത്തിലൂടെ എന്ന പുസ്തകം. മടിക്കൈയുടെ സമരനായകനായ കെ.മാധവനാണ് ഈ പുസ്തകം […]
The post ഒരു ഗ്രാമത്തിന്റെ സമരചരിത്രം appeared first on DC Books.