കേരളത്തിന്റെ ഇരുപത്തിമൂന്നാമത് ഗവര്‍ണറായി മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി.സദാശിവം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. സെപ്റ്റംബര്‍ 5ന് രാവിലെ ഒമ്പത് മണിയോടെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷന്‍ സദാശിവത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. സദാശിവത്തിന്റെ ഭാര്യ സരസ്വതി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ സത്യപ്രതിജ്ഞാച്ചടങ്ങ് ബഹിഷ്‌കരിച്ചു. ഷീലാ ദീക്ഷിത് സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് തമിഴ്‌നാട് സ്വദേശിയായ സദാശിവം […]
The post പി. സദാശിവം ഗവര്‍ണറായി അധികാരമേറ്റെടുത്തു appeared first on DC Books.