ഏഴു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പിറ്റേന്ന് നേരം പുലരുമ്പോള്‍ സംഭവിക്കാനിരിക്കുന്ന ആക്രമണത്തില്‍ ജറുസലേം നഗരം ഇല്ലാതാവാന്‍ പോകുന്നു എന്ന തിരിച്ചറിവില്‍ നഗരവാസികള്‍ ഒത്തുകൂടി. അപ്പോള്‍ കോപ്ട് എന്ന ഗ്രീക്കുകാരന്‍ അവിടെ പ്രത്യക്ഷപ്പെട്ടു. അയാള്‍ നഗരവാസികളോട് അവരുടെ വികാരവിചാരങ്ങള്‍ പങ്കുവെക്കാന്‍ ആവശ്യപ്പെട്ടു. അതെല്ലാം പകര്‍ത്തിവെച്ച് നാനാദിക്കുകളിലേക്ക് സഞ്ചരിക്കാനും നഗരത്തിന്റെ അനിവാര്യമായ പതനം പൂര്‍ത്തിയായ ശേഷം ആ ലിഖിതങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുതിയ ജറുസലേം കെട്ടിപ്പെടുക്കാമെന്നും അയാള്‍ പ്രത്യാശിച്ചു. ഒപ്പം ധൈര്യത്തെയും ഏകാന്തതയേയും വിശ്വസ്തതയെയും നഷ്ടങ്ങളെയും കുറിച്ച് തനിക്കുള്ള അത്യഗാധമായ […]
The post അക്രയില്‍ നിന്നുള്ള ലിഖിതങ്ങള്‍ വീണ്ടും appeared first on DC Books.