ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസ് സിബിഐയ്ക്കു വിട്ടുകൊണ്ടുള്ള വിജ്ഞാപനം സംസ്ഥാനസര്‍ക്കാര്‍ പുറത്തിറക്കി. ഇത് സംസ്ഥാന ആഭ്യന്തര വകുപ്പ് കേന്ദ്ര പേഴ്‌സണേല്‍ മന്ത്രാലയത്തിന് കൈമാറി. കഴിഞ്ഞയാഴ്ചയാണ് കേസ് സിബിഐയ്ക്കു കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കൊലനടത്തിയവര്‍ക്ക് അന്തര്‍സംസ്ഥാന ബന്ധമുണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിലാണ് കേസ് സിബിഐയ്ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് കേസ് സിബിഐയ്ക്കു കൈമാറിയത്. നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസില്‍ അന്വേഷണം നടത്തുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണു മനോജിനെ കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം മനോജിനെ വാഹനത്തില്‍ […]
The post കതിരൂര്‍ മനോജ് വധക്കേസ്: സിബിഐ അന്വേഷണത്തിന് വിജ്ഞാപനമായി appeared first on DC Books.