മലയാള സാഹിത്യത്തിലെ ഏറ്റവും പ്രസിദ്ധമായ തിരക്കഥകളില്‍ ഒന്നായ പൊതിച്ചോറ് ഇനി വെള്ളിത്തിരയിലും. കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ ഈ കഥ സിനിമയാക്കുന്നത് രാജീവ് നാഥാണ്. അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും തീരുമാനിച്ചുവരുന്ന ചിത്രം ബിഗ് ബഡ്ജറ്റില്‍ ഒരുക്കാനാണ് രാജീവ്‌നാഥിന്റെ പദ്ധതി. മോഹന്‍ലാല്‍, ഇന്ദ്രജിത്ത് എന്നിവരെ അണിനിരത്തിയ രസം പൂര്‍ത്തിയാക്കിയ രാജീവ് നാഥ് പൊതിച്ചോറിന്റെ പിന്നണി പ്രവര്‍ത്തനങ്ങളിലേക്ക് കടന്നുകഴിഞ്ഞു. റസൂല്‍ പൂക്കുട്ടി അടക്കമുള്ള പ്രഗത്ഭരാകും ചിത്രത്തില്‍ സഹകരിക്കുക.
The post കാരൂരിന്റെ പൊതിച്ചോറ് സിനിമയാകുന്നു appeared first on DC Books.