ഉരുളികുന്നത്തെ എം.പി.സ്‌കറിയയെ വായനക്കാരനും എഴുത്തുകാരനും ആക്കിത്തീര്‍ത്ത വലിയ മനസ്സുകളിലൊന്നായ എസ്.കെ.പൊറ്റെക്കാട്ട് സാഹസികമായി സഞ്ചരിച്ച ആഫ്രിക്കന്‍ പാതയെ പിന്തുടരാനാണ് സക്കറിയ തന്റെ ആഫ്രിക്കന്‍ യാത്രയിലൂടെ ഉദ്യമിച്ചത്. അദ്ദേഹത്തിന്റെ ആ യാത്രാവിവരണത്തിന്റെ പുസ്തകമായ ഒരു ആഫ്രിക്കന്‍ യാത്ര മലയാളിയുടെ മുന്നില്‍ സൃഷ്ടിച്ചത് മറ്റൊരു ആഫ്രിക്കയെ ആയിരുന്നു. പൊറ്റെക്കാട്ട് സഞ്ചരിച്ചതിനു ശേഷമുള്ള അറുപത് വര്‍ഷങ്ങള്‍ ആഫ്രിക്കയെ മറ്റൊന്നാക്കിയതു കൊണ്ടു മാത്രമായിരുന്നില്ല അത്. മറിച്ച് അതിനെ സൃഷ്ടിച്ചെടുത്ത ഭാഷ മറ്റൊന്നായതു കൊണ്ടുകൂടിയാണ്. പാശ്ചാത്യ കൊളോണിയല്‍ മനസ്സ് നിര്‍മ്മിച്ച് ലോകവ്യാപകമായി വിതരണം ചെയ്ത ഇരുണ്ട […]
The post സക്കറിയയുടെ ആഫ്രിക്കന്‍ യാത്ര appeared first on DC Books.