മദ്യം കഴിക്കാനല്ല വിദേശികള്‍ കേരളത്തിലേക്ക് വരുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. മദ്യം കാണാത്തവരല്ല വിദേശികള്‍. അതിനാല്‍ തന്നെ സര്‍ക്കാരിന്റെ മദ്യനിരോധനം ടൂറിസത്തെ ബാധിക്കില്ലെന്നും സുധീരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാറുകള്‍ പൂട്ടുന്നത് ടൂറിസം മേഖലയെ ബാധിക്കുമെന്നത് അത്ഭുതകരമായ പ്രചാരണമാണ്. മദ്യനയം ടൂറിസത്തെ ബാധിക്കില്ലെന്നും അത് തെറ്റായ പ്രചാരണമാണെന്നും സുധീരന്‍ പറഞ്ഞു. ബാര്‍ പൂട്ടാനുള്ള തീരുമാനം സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ധര്‍മ്മം പാലിക്കേണ്ടവര്‍ ഗുരു സന്ദേശത്തോട് നീതി പുലര്‍ത്തുന്നില്ലെന്ന് […]
The post മദ്യനിരോധനം ടൂറിസത്തെ ബാധിക്കില്ല: വി.എം സുധീരന്‍ appeared first on DC Books.