നാല്പതിലേറെ നാടകങ്ങള്‍ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത എസ്.എല്‍. പുരം സദാനന്ദന്‍ ഓര്‍മ്മയായിട്ട് ഒമ്പത് വര്‍ഷം. 2005 സെപ്റ്റംബര്‍ 16നായിരുന്നു കമ്മ്യൂണിസ്റ്റ് സഹയാത്രികനും വിപ്ലവഗാനരചയിതാവും ചലച്ചിത്രതിരക്കഥാകൃത്തും ആയിരുന്ന അദ്ദേഹത്തിന്റെ അന്ത്യം. ചെറുപ്പകാലത്ത് കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായിരുന്ന എസ്.എല്‍. പുരം പുന്നപ്രവയലാര്‍ ഉള്‍പ്പെടെ വിവിധ സമരങ്ങളില്‍ പങ്കുകൊണ്ടു. പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളിലൊരാളായ പി.കൃഷ്ണപിള്ളയുമൊത്ത് പ്രവര്‍ത്തിക്കുകയും 13ാം വയസ്സില്‍ പാര്‍ട്ടിക്കുവേണ്ടി വിപ്ലവഗാനങ്ങള്‍ എഴുതുകയും ചെയ്തു. മാരാരിക്കുളം ഗ്രാമപഞ്ചായത്തിന്റെ ആദ്യ പ്രസിഡണ്ടായിരുന്നു. ആദ്യനാടകമായ കുടിയിറക്ക് എഴുതുമ്പോള്‍ എസ്.എല്‍. പുരത്തിന്റെ പ്രായം 17 വയസ്സ് […]
The post എസ്.എല്‍. പുരം ഓര്‍മ്മയായിട്ട് ഒമ്പത് വര്‍ഷം appeared first on DC Books.