പത്ത് സംസ്ഥാനങ്ങളിലെ 33 നിയമസഭാ മണ്ഡലങ്ങളിലേക്കും മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും സെപ്തംബര്‍ 13ന് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ഗുജറാത്തില്‍ നരേന്ദ്രമോദി രാജി വെച്ചതിനെത്തുടര്‍ന്ന് ഒഴിവുവന്ന വഡോദരയിലും ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായംസിങ് യാദവ് രാജിവെച്ച മെയിന്‍പുരിയിലും തെലങ്കാനയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖരറാവു രാജിവെച്ച മേധക്കിലുമാണ് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടന്നത്. യു.പി, സിക്കിം, ഗുജറാത്ത്, അസം, ആന്ധ്രപ്രദേശ്, ഛത്തീസ്ഗഢ്, പശ്ചിമബംഗാള്‍, രാജസ്ഥാന്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ നിയമസഭയിലേക്ക് ഒഴിവു വന്ന മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
The post ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ആരംഭിച്ചു appeared first on DC Books.