മലയാള ഭാഷയുടെ സൂര്യതേജസ്സായ പ്രമുഖ സാഹിത്യവിമര്‍ശകന്‍ കെ.പി. അപ്പന്‍ രാത്രിയുടെ നിശബ്ദ സൗന്ദര്യത്തിലിരുന്ന് പ്രാര്‍ത്ഥിച്ചുണര്‍ത്തിയ വേദമന്ത്രങ്ങളാണ് ബൈബിള്‍ വെളിച്ചത്തിന്റെ കവചം എന്ന പുസ്തകത്തിലൂടെ മാനവരാശിയ്ക്ക് സമര്‍പ്പിച്ചത്. ധ്യാനവും യാനവും ബോധിയും ഏകത്വമായി ഭവിക്കുന്ന ഈ പുതിയ ജ്ഞാനസ്‌നാനം ബൈബിളിന്റെ വെളിച്ചത്തിലേക്ക് നമ്മെ ദത്തെടുക്കുന്ന അനുഭവം സമ്മാനിക്കുന്നു. ഇതുകൊണ്ടുതന്നെയാണ് പ്രസിദ്ധീകരണത്തിന്റെ ഇരുപതാം വര്‍ഷത്തിലും ഈ ലഘുകൃതി കൂടുതല്‍ കൂടുതല്‍ വായനക്കാരെ ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നത്. ബൈബിള്‍ തന്റെ ചിന്തയുടേയും സാഹിത്യ സംസ്‌കാരത്തിന്റേയും മുഖ്യ സ്രോതസ്സുകളിലൊന്നാണെന്ന് തുറന്നു പറഞ്ഞുകൊണ്ട് ക്രിസ്തീയസംവേദനത്തിന്റെ വഴി […]
The post ബൈബിള്‍ വെളിച്ചത്തിന്റെ കവചം പതിമൂന്നാം പതിപ്പില്‍ appeared first on DC Books.