പ്രസിദ്ധ സാഹിത്യകാരനും നിരൂപകനുമായ എം.കെ സാനുവിനെക്കുറിച്ച് സംവിധായകന്‍ മോഹന്‍ ഒരുക്കുന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം ആരംഭിച്ചു. ‘ജാലകങ്ങളിലെ സൂര്യന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം എം.ടി വാസുദേവന്‍ നായര്‍ നിര്‍വഹിച്ചു. സംവിധായകന്‍ കെ.ജി. ജോര്‍ജ് ചിത്രത്തിന്റെ ആദ്യ ക്ലാപ്പടിച്ചു. നിരവധി നിരൂപണങ്ങള്‍ എഴുതിയെങ്കിലും നടപ്പുരീതിയില്‍ നിന്നുമാറി എഴുതിയ ജീവചരിത്രങ്ങളാണ് എം.കെ സാനുവിനെ ശ്രദ്ധേയനാക്കിയതെന്ന് എം.ടി വാസുദേവന്‍ നായര്‍ പറഞ്ഞു. വ്യക്തികളുടെ മാത്രം കഥയല്ല, കാലഘട്ടങ്ങളേയും മറ്റ് വ്യക്തികളെയും കൂടി ഈ കൃതികളിലൂടെ അദ്ദേഹം അനാവരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം […]
The post ജാലകങ്ങളിലെ സൂര്യനായി എം.കെ സാനു വെള്ളിത്തിരയില്‍ appeared first on DC Books.