തൃക്കോട്ടൂര്‍ എന്ന ഗ്രാമത്തില്‍ രണ്ട് വിളക്കുകള്‍ ഉണ്ട്. നൂറ്റാണ്ടിലധികം കാലമായി ആഴക്കടലിലേയ്ക്ക് വെളിച്ചം വിതറി കപ്പലുകള്‍ക്ക് വഴികാട്ടുന്ന തിക്കോടി ലൈറ്റ് ഹൗസ് ആണ് ഒന്ന്. മറ്റേത് തൃക്കോട്ടൂരിന്റെ പ്രിയ കഥാകാരന്‍ യു.എ.ഖാദറിന്റെ രചനകളാണ്. തൃക്കോട്ടൂരെന്ന സവിശേഷദേശത്തിന്റെ ഇന്ധനത്തില്‍ ആത്മബോധത്തിന്റെ പ്രകാശം പ്രസരിപ്പിച്ച കഥാവിളക്കാണതെന്ന് ഖാദറിന്റെ രചനകളെക്കുറിച്ചുള്ള പഠനത്തില്‍ സോമന്‍ കടലൂര്‍ അഭിപ്രായപ്പെടുന്നു. നാട്ടുഭാഷയുടെ ചാരുതയില്‍ യു.എ.ഖാദര്‍ രചിച്ച കഥകളിലൂടെ തൃക്കോട്ടൂര്‍ ദേശവും നാടിന്റെ പെരുമയും മലയാളിക്ക് ഏറെ പരിചിതമാണ്. തൃക്കോട്ടൂര്‍ കഥകള്‍, തൃക്കോട്ടൂര്‍ പെരുമ, തൃക്കോട്ടൂര്‍ നോവെല്ലകള്‍, […]
The post തൃക്കോട്ടൂരെ കഥാവിളക്ക് appeared first on DC Books.