അശ്വതി ഗൃഹനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പണി കൃത്യ സമയത്തു തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസ്സുകള്‍ അനുകൂലമാകും. സ്വന്തമായി കോണ്‍ട്രാക്ട് തൊഴില്‍ ചെയ്യുന്നവര്‍ക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം. സാമ്പത്തിക ബാദ്ധ്യതകള്‍ വര്‍ദ്ധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. ഭരണി സന്താനങ്ങള്‍ വഴി ശ്രേയസുണ്ടാകും. ഗൃഹസംബന്ധമായ വിഷയങ്ങളിലെല്ലാം ഇഷ്ടാനുസരണമുള്ള തീരുമാനങ്ങള്‍ വേഗത്തില്‍ നടപടിയില്‍ വരുത്താന്‍ സാധിക്കും. തൊഴില്‍ സംബന്ധമായി പഠിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. […]
The post നിങ്ങളുടെ ഈ ആഴ്ച ( 2014 സെപ്റ്റംബര്‍ 21 മുതല്‍ 27 വരെ ) appeared first on DC Books.