ഹിന്ദുമതത്തിനു മാനുഷികതയുടെയും ശാസ്ത്രീയതയുടെയും ആധുനികതയുടെയും പുതിയ മുഖം കൊടുത്ത് ഭൗതികവാദം, ശാസ്ത്രീയ ഗവേഷണബുദ്ധി, യുക്തിചിന്ത ഇവയ്‌ക്കെതിരല്ല മതമെന്ന് ലോകത്തിനു കാണിച്ചു കൊടുത്ത ആത്മീയ ഗുരു സ്വാമി വിവേകാനന്ദന്റെ ജീവിതത്തിലെ അറിയപ്പെടാതെയും പറയപ്പെടാതെയും പോയ സംഭവഗതികളെ സൂക്ഷ്മമായി രേഖപ്പെടുത്തിയ നോവലാണ് ബംഗാളി ഭാഷയില്‍ രചിക്കപ്പെട്ട ‘അചെന അജാന വിവേകാനന്ദ’. ചൗരംഗി, അബസാരിക, ജന ആരണ്യ തുടങ്ങി മുപ്പതോളം കൃതികളുടെ കര്‍ത്താവായ ശങ്കര്‍ എന്നറിയപ്പെടുന്ന മണിശങ്കര്‍ മുഖര്‍ജി ആണ് ഈ നോവല്‍ രചിച്ചത്. മനുഷ്യസഹജമായ എല്ലാ അവസ്ഥകളിലൂടെയും കടന്നുപോയ ഒരാളായി […]
The post വിവേകാനന്ദന്‍ എന്ന മനുഷ്യന്‍ appeared first on DC Books.