രാത്രിമഴയുടെ നനുത്ത സൗന്ദര്യം പോലെ നേര്‍ത്ത അനുഭൂതി നല്‍കുന്ന കവിതകളുടെ സമാഹാരമാണ് സുഗത കുമാരിയുടെ രാത്രിമഴ. 1977ല്‍ പുറത്തിറങ്ങിയ ഈ കവിതാ സമാഹാരത്തിന്റെ ആറാമത് പതിപ്പ് പുറത്തിറങ്ങി. നാല്പതോളം കവിതകളാണ് സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂനനുറുമ്പ്, ഓണം,രാപ്പാടിയോട്, കുപ്പിവള, നരകം എന്നിങ്ങനെയുള്ളവയാണ് സമാഹാരത്തിലെ പ്രധാന കവിതകള്‍. ‘ കൈക്കുടന്നയില്‍ കോരിക്കുടിക്കാവുന്ന കാറ്റ് എന്ന വാല്മീകിയുടെ പ്രയോഗ വൈചിത്ര്യത്തില്‍ നിന്നു കടംകൊണ്ട് സ്പര്‍ശിച്ചാസ്വദിക്കാവുന്ന കവിത എന്നരു സങ്കല്പമുണ്ടാക്കാമെങ്കില്‍ ആ സങ്കല്പത്തോടേറ്റവുമടുക്കുന്ന നവീന മലയാളകവിത സുഗതയുടേതായിരിക്കും…സുഗതകുമാരിയുടെ കൃതികളില്‍ മലരും മണവും പോലെ, [...]
The post രാത്രിമഴ പോലെ നനുത്ത കവിതകള്‍ appeared first on DC Books.