തിലകന്‍ ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി അര്‍ഹനായി. 25,000 രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. സിനിമാ മേഖലയ്ക്ക് നല്കിയ സമഗ്ര സംഭാവന മാനിച്ചാണ് പുരസ്‌കാരം. ഒക്ടോബര്‍ 15ന് എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കുന്ന സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാനും സംവിധായകനുമായ വിനയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഫൗണ്ടേഷന്‍ മാനേജിംഗ് ഡയറക്ടര്‍ സി. രാധാകൃഷ്ണനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
The post ശ്രീകുമാരന്‍ തമ്പിക്ക് തിലകന്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം appeared first on DC Books.







