ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്‌കാരത്തിന് നോവലിസ്റ്റ് സി.വി ബാലകൃഷ്ണന്‍ അര്‍ഹനായി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നോവലിസ്റ്റ് സേതു അധ്യക്ഷനും എഴുത്തുകാരായ ബെന്യാമിന്‍, എന്‍.പി ഹാഫിസ് മുഹമ്മദ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരത്തിന് സി.വി ബാലകൃഷ്ണനെ തിരഞ്ഞെടുത്തത്. പയ്യന്നൂരിനടുത്തുള്ള അന്നൂരില്‍ കെ.കെ കുഞ്ഞിരാമപ്പൊതുവാളിന്റേയും സി.വി നാരായണിയമ്മയുടേയും മകനായി ജനിച്ച സി.വി ബാലകൃഷ്ണന്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ എഴുതിത്തുടങ്ങി. പതിനെട്ട് വയസിനു മുമ്പ് അദ്ധ്യാപകനായി ജീവിതമാരംഭിച്ചു. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ അദ്ധ്യാപക ജോലി […]
The post സി. വി. ബാലകൃഷ്ണന് പത്മപ്രഭാ പുരസ്‌കാരം appeared first on DC Books.