സാഹിത്യലോകത്തെ ഏറ്റവും ചൂടുപിടിച്ച ചര്‍ച്ചകളില്‍ ഒന്നായ പെണ്ണെഴുത്തിന്റെ മാറുന്ന മുഖങ്ങളാണ് സിതാര എസിന്റെ കഥകളുടെ സവിശേഷത. സ്ഥിരം സ്ത്രീ കഥാപാത്രങ്ങളില്‍ നിന്ന് മാറിച്ചിന്തിക്കുന്ന പെണ്‍കുട്ടികളും സ്ത്രീകളും സിതാരയുടെ കഥകളില്‍ കടന്നുവരുന്നു.പലരും വായനക്കാരെ അതിശയിപ്പിച്ച് കടന്നുപോകുകയും പിന്നീട് മനസ്സിനെ വേട്ടയാടാനെത്തുകയും ചെയ്യുന്നു. സിതാരയുടെ കഥകള്‍ സമാഹരിച്ച് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് കഥകള്‍: സിതാര എസ്. അഗ്‌നി എന്ന കഥയില്‍ ‘പ്രിയ’ മൂന്നു കാമഭ്രാന്തന്മാരാല്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്നതാണ് ആദ്യം കാണുന്നത്. പിറ്റേന്ന് അവരില്‍ രണ്ടുപേരെ കണ്ടുമുട്ടുന്ന രംഗം […]
The post പെണ്ണെഴുത്തിന്റെ മാറുന്ന മുഖങ്ങള്‍ appeared first on DC Books.