കാശ്മീര്‍ പ്രശ്‌നത്തില്‍ പാകിസ്ഥാന്റെ വാദങ്ങള്‍ തള്ളി ഇന്ത്യ. ലോകവ്യാപകമായി അംഗീകരിച്ച ജനാധിപത്യ നയങ്ങള്‍ക്കനുസൃതമായി തങ്ങളുടെ വിധി തീരുമാനിച്ചവരാണ് കശ്മീര്‍ ജനതയെന്ന് ഇന്ത്യ യു.എന്നില്‍ അറിയിച്ചു. കാശ്മീര്‍ പ്രശ്‌നത്തില്‍ തര്‍ക്ക പരിഹാരത്തിനുള്ള അവസരം ഇന്ത്യ ഇല്ലാതാക്കിയെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് നേരത്തെ യു.എന്‍ പൊതുസഭയില്‍ പ്രസംഗിച്ചിരുന്നു. വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചകള്‍ റദ്ദാക്കിയ ഇന്ത്യന്‍ നടപടി കശ്മീര്‍പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് വിഘാതമാവുമെന്നും പാക്കിസ്ഥാന്‍ ആരോപിച്ചിരുന്നു. എന്നാല്‍ പാകിസ്ഥാന്റെ വാദങ്ങള്‍ ഇന്ത്യ പൂര്‍ണമായും തള്ളി.
The post കശ്മീര്‍ പ്രശ്‌നം: പാക്കിസ്ഥാന്റെ വാദങ്ങള്‍ ഇന്ത്യ തള്ളി appeared first on DC Books.