അനധികൃത സ്വത്തു സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് നാലു വര്‍ഷം തടവുശിക്ഷ വിധിച്ചു. പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയില്‍ വളപ്പിലെ പ്രത്യേക കോടതിയുടേതാണ് വിധി. ഇതോടെ മുഖ്യമന്ത്രി, എം.എല്‍.എ സ്ഥാനങ്ങള്‍ അവര്‍ക്ക് നഷ്ടമാകും. അയോഗ്യയാക്കപ്പെടുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് ജയലളിത. ശിക്ഷ മൂന്നുവര്‍ഷത്തില്‍ കൂടുതലായതിനാല്‍ ജയലളിതയ്ക്ക് ഉടനെ ജാമ്യം ലഭിക്കില്ല. ഇതോടെ അവര്‍ ജയിലില്‍ പോകേണ്ടി വരുമെന്ന് ഉറപ്പായി. കോടതിവിധി വരുന്നതിനു മുമ്പ് തന്നെ തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ അക്രമാസക്തരായിരുന്നു. കേരളവും കര്‍ണ്ണാടകയും തമിഴ്‌നാട്ടിലേക്കുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. […]
The post ജയലളിതയ്ക്ക് നാലു വര്‍ഷം ജയില്‍ ശിക്ഷ appeared first on DC Books.