സൗത്ത് കൊറിയന്‍ സംഗീതജ്ഞന്‍ പി എസ് വൈയുടെ ഗഗ്നം സ്റ്റൈല്‍ എന്ന ആല്‍ബം നടന്നുകയറിയത് ആരാധകരുടെ മനസിലേക്ക് മാത്രമല്ല ചരിത്രത്തിലേക്കു കൂടിയാണ്. 2012 ജൂലൈയില്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത ഈ ഗാനം കണ്ടുകഴിഞ്ഞവര്‍ നൂറുകോടി. അതില്‍ 62 ലക്ഷം ലൈക്കുകളും നാലര ലക്ഷത്തോളം ഡിസ്‌ലൈക്കുകളും. ജസ്റ്റിന്‍ ബീബറിന്റെ ‘ബേബി’യുടെ റിക്കോര്‍ഡ് പഴങ്കഥയാക്കിക്കൊണ്ടാണ് ഗഗ്നം സ്റ്റൈലിന്റെ മുന്നേറ്റം. ബേബി ഇതുവരെ 80 കോടിയിലധികം കണ്ടു ആളുകള്‍ കണ്ടുകഴിഞ്ഞു. 2012ലെ ഗൂഗിള്‍ റിപ്പോര്‍ട്ട് അനുസരിച്ച് ആഗോളതലത്തില്‍ ഗൂഗിള്‍ സെര്‍ച്ചില്‍ രണ്ടാം സ്ഥാനം [...]
↧