എഴുത്ത് അനുഭവത്തിനപ്പുറം അറിവിന് പ്രാധാന്യം നല്കുന്ന ഒരു കാലമാണ് നിലനില്‍ക്കുന്നതെന്ന് അക്കാദമികമായെങ്കിലും പറയപ്പെടാറുണ്ട്. ആഖ്യാനതലത്തിലെങ്കിലും അക്കാദമികമായ പരീക്ഷണങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് അംഗീകരിക്കേണ്ടതായി വരുന്നു എന്നതൊരു സത്യം തന്നെയാണു താനും. എങ്കിലും എഴുത്തിന്റെ ആകെത്തുകയായി അനുഭവത്തെ കരുതുന്ന എഴുത്തുകാര്‍ക്കിപ്പോഴും വായനക്കാരുണ്ടെന്ന് ഉറപ്പിക്കുന്ന എഴുത്തുകാരാണ് മലയാള സാഹിത്യത്തില്‍ നിലനില്‍ക്കുന്നത്. അവരില്‍ എന്തുകൊണ്ടും മുന്‍നിരയെ അലങ്കരിക്കുന്ന ഒരു എഴുത്തുകാരനാണ് പ്രശസ്ത ചെറുകഥാകൃത്തായ ജോര്‍ജ്ജ് ജോസഫ്് കെ. അനുഭവത്തിന്റെ തീവ്രലോകം ആവിഷ്‌കരിച്ച അവന്‍ മരണയോഗ്യന്‍ എന്നപുസ്തകത്തിനെത്തുടര്‍ന്ന്ജോര്‍ജ്ജ് ജോസഫിന്റേതായി പുറത്തിറങ്ങുന്ന കഥാസമാഹാരമാണ് കുഞ്ഞുണ്ണിപറഞ്ഞ യയാതിവരാലിന്റെ കഥ. [...]
↧