എണ്‍പതുകളിലെ മെഗാഹിറ്റ് മിസ്റ്റര്‍ ഇന്ത്യയുടെ രണ്ടാം ഭാഗം വരുന്നു. അനില്‍കപൂറും ശ്രീദേവിയും തന്നെ ഈ ചിത്രത്തിലും നായികാ നായകന്മാരാകുമെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും പഴയ മിസ്റ്റര്‍ ഇന്ത്യയുടെ നെടുംതൂണായിരുന്ന വില്ലന്‍ മൊഗാംബേയെ ആരവതരിപ്പിക്കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ബോണീകപൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകനെയും തീരുമാനിച്ചിട്ടില്ല. 1982ല്‍ പുറത്തുവന്ന മിസ്റ്റര്‍ ഇന്ത്യയില്‍ കരുത്തനായ മൊഗാംബേ എന്ന പ്രതിനായകനെ അവതരിപ്പിച്ചത് അമരീഷ് പുരിയായിരുന്നു. രണ്ടാംഭാഗത്തില്‍ സല്‍മാന്‍ ഖാന്‍ മൊഗാംബേയാകുമെന്ന് ബി ടൗണില്‍ അങ്ങാടിപ്പാട്ടുണ്ടെങ്കിലും സംഗതി അരമന രഹസ്യമാക്കി വെച്ചിരിക്കുകയാണ് നിര്‍മ്മാതാവ്. ബോളീവുഡിലെ പഴയ [...]
↧