തീവ്രവാദം ഇന്ത്യയിലേയ്ക്ക് കയറ്റി അയയ്ക്കുകയാണെന്നും അല്ലാതെ ഇന്ത്യയില്‍ ഉണ്ടാകുന്നതല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂയോര്‍ക്കിലെ വിദേശകാര്യ കൗണ്‍സിലിലെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുദ്ധനും മഹാത്മഗാന്ധിയും കാണിച്ചുതന്ന തത്വശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണ് ഇന്ത്യയിലെ ജനങ്ങള്‍. അഹിംസയാണ് ഇന്ത്യന്‍ ജനതയുടെ അടിസ്ഥാന തത്വശാസ്ത്രം. തീവ്രവാദ പ്രവര്‍ത്തനം ഇന്ത്യയില്‍ നിന്നുണ്ടാകുന്നതല്ല, മറിച്ച് ഇന്ത്യയിലേക്ക് കയറ്റി അയക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അല്‍ഖയ്ദയുടെ പ്രവര്‍ത്തനങ്ങളെ ഇന്ത്യന്‍ മുസ്ലീങ്ങള്‍ തന്നെ പരാജയപ്പെടുത്തുമെന്ന് താന്‍തന്നെ നേരത്തെ പറഞ്ഞിരുന്നുവെന്ന് ഓര്‍മ്മിപ്പിച്ച മോദി തീവ്രാവാദത്തിന് അതിര്‍ത്തികളില്ലെന്നും കൂട്ടിച്ചേര്‍ത്തു. നല്ല തീവ്രവാദം ചീത്ത തീവ്രവാദം […]
The post തീവ്രവാദം ഇന്ത്യയിലേയ്ക്ക് കയറ്റി അയയ്ക്കുകയാണെന്ന് മോദി appeared first on DC Books.