നര്‍മ്മബോധമാണ് സംഘര്‍ഷഭരിതമായ ലോകത്ത് ജീവിതോല്ലാസം നല്‍കുന്നതെന്ന് എം. കെ. സാനു പറഞ്ഞു. പ്രൊഫ. കെ. വി. തോമസ് രചിച്ച കുമ്പളങ്ങി കാലിഡോസ്‌കോപ്പ് എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനായാസം വായിക്കാവുന്ന പുസ്തകമാണ് കുമ്പളങ്ങി കാലിഡോസ്‌കോപ്പ്. കൃത്രിമത്വമില്ലാത്ത ശൈലിയുമാണ് അദ്ദേഹത്തിന്റെതെന്നും എം. കെ. സാനു പറഞ്ഞു. ചടങ്ങില്‍ വെറ്റിനറി സര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍ ഡോ.ബി.അശോക് അധ്യക്ഷത വഹിച്ചു. നാഷണല്‍ ബുക് ട്രസ്റ്റ് ചെയര്‍മാന്‍ പുസ്തകം ഏറ്റുവാങ്ങി. സി.വി.ആനന്ദബോസ് പുസ്തകപരിചയം നിര്‍വ്വഹിച്ചു. പ്രൊഫ. കെ. വി. തോമസ്, കാര്‍ട്ടൂണിസ്റ്റ് സുജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
The post നര്‍മ്മബോധം സംഘര്‍ഷഭരിതമായ ലോകത്ത് ജീവിതോല്ലാസം നല്‍കുന്നു: എം.കെ.സാനു appeared first on DC Books.